Sunday, November 24, 2024

തമ്പുരാൻപടിയിൽ സി.കെ കുമാരന്റെ ഏഴാം ചരമ വാർഷികം ആചരിച്ചു

ഗുരുവായൂർ: തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിലൊരാളും കർഷകതൊഴിലാളി നേതാവുമായിരുന്ന സി.കെ കുമാരന്റെ  ഏഴാം ചരമ വാർഷികം സി.പി.എമ്മിന്റേയും കർഷക തൊഴിലാളി യൂണിയന്റേയും നേതൃത്വത്തിൽ ആചരിച്ചു. തമ്പുരാൻപടി സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയം​ഗം എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയം​ഗം വി അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റം​ഗം കെ.വി അബ്ദുൾഖാദർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ കമ്മിറ്റിയം​ഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ്, എൻ.കെ അക്ബർ എം.എൽ.എ, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, കെ.പി വിനോദ്, എം.ആർ രാധാകൃഷ്ണൻ, കെ.എ സുകുമാരൻ എന്നിവർ സംസാരിച്ചു. ഏരിയായിലെ  ബ്രാഞ്ചുകളിൽ പ്രഭാത ഭേരിയും പുഷ്പാർച്ചനയും നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments