Friday, September 20, 2024

എസ്.എഫ്.ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ പദ്ധതിയുടെ ഏരിയ തല ഉദ്ഘാടനം നടന്നു

പുന്നയൂർക്കുളം: എസ്.എഫ്.ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ പദ്ധതിയുടെ ഏരിയ തല ഉദ്ഘാടനം കുപ്രവള്ളി ജി.എം.എൽ.പി സ്കൂളിൽ നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സഹൃദയകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജോയ്സി, വാർഡ് മെമ്പർ ഹാജിറ, പി.ടി.എ പ്രസിഡന്റ് നാസർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി അഭിജിത്ത് സ്വാഗതവും എസ്എഫ്ഐ പുന്നയൂർക്കുളം ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി അജ്മൽ സൈദ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments