Friday, September 20, 2024

എറവ് കപ്പൽ സമീപം കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു; മൂന്നു പേർക്ക് പരിക്കേറ്റു

കാഞ്ഞാണി: എറവ് കപ്പൽ സമീപം നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച ശേഷം ടെലിഫോൺ ജംഗ്ഷൻ ബോക്‌സ് തകർത്ത് നടുറോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശികളായ വടക്കേത്തല ജോസഫ് പോൾ (47), മാതാവ് നാൻസി പോൾ (66), ജോസഫിന്റെ മകൻ ബഞ്ചമിൻ (8) എന്നിവർക്കാണ് പരിക്കേറ്റത്. 

ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments