Friday, September 20, 2024

ഡോ. ഫാത്തിമ റഹ്മാന് യുണിഡോസ് എടക്കഴിയൂരിന്റെ ആദരം

ചാവക്കാട്: കൊൽക്കത്ത എസ്റ്റീമഡ് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ഡോ. ഫാത്തിമ റഹ്മാനെ എടക്കഴിയൂർ യുണിഡോസ് കൾച്ചറൽ അസോസിയേഷൻ  ആദരിച്ചു. യുണിഡോസ് ട്രഷറർ നിയാസ്, വൈസ് പ്രസിഡന്റ്‌ നിഹാദ് നാലകത്ത്, ജോയിൻ്റ് സെക്രട്ടറി നാദിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കലീം, മുഹ്സിൻ, നാസിൽ, സഹദ്, ഷഹീം, നസറുദ്ധീൻ  എന്നിവർ ചേർന്നാണ് ആദരം നൽകിയത്. എക്സ് മിലിറ്ററി പൂക്കാടൻ അബ്ദുറഹിമാന്റെയും, ഐ.എ.എസ് സ്കൂൾ അധ്യാപിക കെ. കെ ബബിതയുടെയും ഏക മകളാണ് ഫാത്തിമ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments