കുന്നംകുളം: കേച്ചേരി സെന്ററിൽ കെ.എസ്.ആർ.ടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം . തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകളിൽ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേച്ചേരി സെന്ററിൽ കെ.എസ്.ആർ.ടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
RELATED ARTICLES

