Friday, September 20, 2024

എം.ജി യൂണിവേഴ്സിറ്റി ഡിഗ്രി ബി.എ (ഇംഗ്ലീഷ്) പരീക്ഷ; അഹ്‌മദ്‌ ത്വാഹക്ക്‌ മൂന്നാം റാങ്ക്

കേച്ചേരി: എം.ജി യൂണിവേഴ്സിറ്റി നടത്തിയ ഡിഗ്രി ബി.എ (ഇംഗ്ലീഷ്) പരീക്ഷയിൽ കേച്ചേരി -പട്ടിക്കര അഖ്സ അക്കാദമി വിദ്യാർത്ഥി അഹ്‌മദ്‌ ത്വാഹക്ക്‌ യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക്. അഖ്സ അക്കാദമിയിൽ ഉസ്താദ് ഹംസ അൽ ഖാസിമിയുടെ കീഴിൽ ഇസ്‌ലാമിക് തിയോളജിയോടൊപ്പം ഡിഗ്രി പഠനം നടത്തിയ വിദ്യാർത്ഥിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. എടത്തിരുത്തി കൊറ്റായി നൗഫൽ -ബുഷ്‌റ ദമ്പതികളുടെ മകനായ അഹ്‌മദ്‌ ത്വാഹയെ അഖ്സ അക്കാദമി മാനേജ്മെന്റും അലുംനി അത്തുഹ്ഫത്തുൽ ഖാസിമിയ്യ സ്റ്റുഡൻസ് അസോസിയേഷനും അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments