വടക്കേക്കാട്: വടക്കേകാട്-നാലാംകല്ല് റോഡിൽ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. ബുള്ളറ്റ് യാത്രക്കാരായ വടക്കേകാട് പുന്നയൂർ സ്വദേശി വാവുമ്മൽ വീട്ടിൽ ഷെമീറ(39), മുർഷിദ്(19), ബൈക്ക് യാത്രക്കാരൻ പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശി എള്ളൂർമഠത്തിൽ വീട്ടിൽ ജെഫിൽ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കേകാട്-നാലാംകല്ല് റോഡിൽ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
RELATED ARTICLES

