ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പ്രവൃത്തി സ്പോൺസർ ചെയ്യുന്ന പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമറിൻ്റെ പിതാവ് വിജയകുമാറിൽ നിന്നാണ് ദേവസ്വം ചെയർമാൻ താഴികക്കുടം ഏറ്റുവാങ്ങിയത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ശിൽപ്പികളായ എളവള്ളി നന്ദൻ, മാന്നാർ മനോഹരൻ, ദേവസ്വം മരാമത്ത് ചീഫ് എൻജിനിയർ എം.ജി രാജൻ, എക്സി.എൻജീനിയർ എം.കെ അശോക് കുമാർ, അസി.എക്സി എൻജീനിയർ വി.ബി സാബു, അസി. എൻജീനിയർ നാരായണനുണ്ണി, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി.