Saturday, September 21, 2024

ഡോ. ഫാത്തിമ റഹ്മാനെ എടക്കഴിയൂർ മഹല്ല് കമ്മിറ്റി ആദരിച്ചു

ചാവക്കാട്: കൊൽക്കത്ത എസ്റ്റീമഡ് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച ഡോ. ഫാത്തിമ റഹ്മാനെ എടക്കഴിയൂർ മഹല്ല് കമ്മിറ്റി ആദരിച്ചു. എടക്കഴിയൂർ മഹല്ല് പ്രസിഡണ്ട് ആർ.വി മുഹമ്മദ് കുട്ടി ഹാജിയും ജനറൽ സെക്രട്ടറി കെ.വി മൊയ്തുട്ടി ഹാജിയും മഹല്ല് കമ്മിറ്റി പ്രതിനിധികളും ചേർന്നാണ് ആദരം നൽകിയത്. കൊൽക്കത്ത മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ഡോ  ഫാത്തിമ എക്സ് മിലിറ്ററി പൂക്കാടൻ അബ്ദുറഹിമാന്റെയും ഐ.എ.എസ് അധ്യാപിക കെ.കെ ബബിതയുടെയും ഏക മകളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments