ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറുമായി എൻ.കെ അക്ബർ എം.എൽ.എ കൂടിക്കാഴ്ച നടത്തി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിള്ളതാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ തന്നെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.