Friday, September 20, 2024

ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് 2024; ഡ്രാഗൺ കരാട്ടെ ക്ലബിന് വിജയത്തിളക്കം

കോഴിക്കോട്: കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇന്റോർ സ്റ്റേഡിയത്തിൽ നടന്ന 46-ാമത് ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഡ്രാഗൺ കരാട്ടെ ക്ലബിന് വിജയത്തിളക്കം. കത്ത ഇനത്തിൽ അഞ്ച് വിന്നേഴ്സ് ട്രോഫിയും സർട്ടിഫിക്കറ്റും കുമിത്തെ ഇനത്തിൽ നാല് റണ്ണറപ്പ് ട്രോഫിയും സർട്ടിഫിക്കറ്റും ശിഹാൻ: മുഹമ്മദ്‌ സാലിഹിന്റെ നേതൃത്വത്തിലുള്ള ഡ്രാഗൺ കരാട്ടെ ക്ലബ് നേടി.

സെമ്പായിമാരായ നഹാന, നിഹാൽ, ശിവദത്തൻ, അനസ്, റംസാൻ, ഷാഹിന എന്നിവരാണ് ഡ്രാഗൺ കരാട്ടെ ക്ലബ്ബിന്റെ അഭിമാനം ഉയർത്തിയത്. ഒഫീഷ്യൽ പാർട്ടിസിപ്പന്റ് ആയി സെമ്പായിമാരായ നിഷാദ്, അലീന സുരേന്ദ്രൻ, ശിഫ ശിഹാബ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments