Friday, September 20, 2024

തൃശൂരിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട്  ചെയ്യുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്

തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട്  ചെയ്യുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്. അവിശുദ്ധ കൂട്ടുകെട്ടുകളുടെ കറുത്ത കഥകൾ കോ ലീ ബി സഖ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. തൃശൂർ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി 

വി എസ് സുനിൽകുമാർ വിജയത്തിലേക്ക്

കുതിക്കുന്ന ഘട്ടത്തിലാണ് നുണ അടിച്ചു വിടുന്നത്. ഇത് വിലപ്പോവില്ല. ബിജെപി നയങ്ങൾക്കെതിരെ ഏറ്റവും ശക്തമായി

പോരാടുന്ന പ്രസ്ഥാനം സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷമാണ്. വോട്ടു മറിക്കൽ കഥ കല്ലുവച്ച നുണയാണ്. ഈ നുണകൾകൊണ്ടൊന്നും സുനിൽകുമാറിന്റെ വിജയത്തെ

തടയാനാകില്ല. ഇത്തരം പ്രചരണങ്ങളെ അവജ്ഞയോടെ തള്ളി കളയണമെന്ന് മുഴുവൻ ജനങ്ങളോടും

അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments