Friday, September 20, 2024

ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ എട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു

ഗുരുവായൂർ: ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ എട്ടാമത്  കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു. കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ പ്രസിഡന്റ്‌ വി കെ ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹമ്മദ്‌ ഇസ്മായിൽ അദ്യക്ഷത വഹിച്ചു. ബേബി സിതാര പ്രാർത്ഥന നടത്തി. മുതുവട്ടൂർ മഹല്ല് ഖാസി സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. എ കെ നസീർ, സുൽഫിക്കർ, മെഹബൂബ്, മുഹമ്മദ്‌ അലി ഷിഫാസ് എന്നിവർ സംസാരിച്ചു. സ്കോളർഷിപ്പ് വിതരണങ്ങൾക്ക് വനിതാ വിങ് നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരി പി കെ ഇസ്മായിൽ അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു. ആക്ടിങ് കൺവീനർ അബു വലിയകത്ത് സ്വാഗതവും കോർഡിനേറ്റർ അബ്ദുൽ കാദർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments