Friday, September 20, 2024

ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് കിഴക്ക് വട്ടംപറമ്പിൽ പരേതനായ കാദറിൻ്റെ മകൻ മുഹമ്മദ് ഷാഫി (25)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.10ഓടെയായിരുന്നു അപകടം. സുഹൃത്ത് പുതുതായി വാങ്ങിച്ച ബൈക്ക് ഓടിച്ചു നോക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായരുന്നു. മതിലിന്റെ പില്ലറിൽ തലയിടിച്ച് ഗുരുതരമായ പരിക്കേറ്റ ഷാഫിയെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഖബറടക്കം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഒരുമനയൂർ തെക്കേതലക്കൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും. ഷാഫിയുടെ പിതാവ് ഖാദർ ഹൃദയാഘാതത്തെ തുടർന്ന് മൂന്നു മാസം മുമ്പാണ് മരിച്ചത്. മാതാവ്: നബീസ. സഹോദരങ്ങൾ: മുഹമ്മദ് റാഫി (ദുബായ്), സുമയ്യ. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments