Friday, September 20, 2024

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന മർഹും കുഞ്ഞവറു ഹാജി ലൈബ്രറിയിൽ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉദ്ഘാടനം നടന്നു

ചാവക്കാട്: തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന മർഹും കുഞ്ഞവറു ഹാജി ലൈബ്രറിക്ക് ഇ.പി സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉദ്ഘാടനം നടന്നു. ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.പി സകറിയ സ്വാഗതവും റ്റി.എം മൊയ്ദീൻഷ നന്ദിയും പറഞ്ഞു. ട്രസ്റ്റ് മെമ്പർമാരായ ഇ.പി സുലൈമാൻ ഹാജി, സി.കെ മുഹസ്സിൻ, സബ് കമ്മറ്റി അംഗങ്ങളായ സഫർഖാൻ, പി.എം നാസർ, അഷ്ക്കർ,എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments