Friday, September 20, 2024

ഒരുമനയൂർ യുവജന കലാവേദി ഇഫ്താർ മീറ്റും ഈദ് പുടവ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു

ഒരുമനയൂർ: യുവജന കലാവേദി ഇഫ്താർ മീറ്റും ഈദ് പുടവ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. തേക്കേ തലക്കൽ ജുമാ മസ്ജിദിലും മൂന്നാംകല്ല് ചെറിയ പള്ളിയിലുമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. തുടർന്ന് പെരുന്നാൾ ദിനത്തിൽ കുട്ടികൾക്ക് അണിയാനുള്ള ഈദ് പുടവയുടെ വിതരണോൽഘാടനവും നടന്നു. മഹല്ല് ഖത്തീബ്  ഈദ് പുടവയുടെ കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു. എല്ലാ വർഷവും നൂറിലേറെ അർഹരായ കുട്ടികൾക്കാണ് യുവജന കലാ വേദി ഈദ് പുടവ നൽകുന്നത്. യുവജന കലാവേദി ഭാരവാഹികളായ സഫ്‌വാൻ സുബൈർ, ഇസ്ഹാഖ്, ഹംസകുട്ടി, മുഹസിൽ മുബാറക്, കാസിം, ഇസ്മായിൽ, തൽഹത് പടുങ്ങൽ, അക്ബർ കാന്റിംഗ്, സിനാൻ, ശിഹാബ്, ഹിഷാം, ഉവൈസ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments