Sunday, November 24, 2024

ചാവക്കാട് നഗരസഭയിൽ ഭിന്നശേഷിക്കാരായ വ്യക്തികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സൈഡ് വീലോടു കൂടിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു

ചാവക്കാട്:  2019 – 20 ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിൽ പ്രയാസങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാരായ വ്യക്തികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സൈഡ് വീലോടു കൂടിയ ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു. കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എച്ച് സലാം, എ.സി ആനന്ദൻ, എം.ബി രാജലക്ഷ്മി, സഫൂറ ബക്കർ, സെക്രട്ടറി കെബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചതിൽ നിന്നും നാല് ഗുണഭോക്താക്കൾക്കാണ്  സ്കൂട്ടറുകൾ വിതരണം ചെയ്തത്. സ്കൂട്ടർ ഓടിക്കുവാൻ ശേഷിയുളളതും ലൈസൻസ് കരസ്ഥമാക്കിയിട്ടുളളതുമായ നഗരസഭാ പ്രദേശത്തെ താമസക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 2,60,000 രൂപ പദ്ധതിക്കായി നഗരസഭാ വകയിരുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments