Sunday, September 22, 2024

ഗുരുവായൂർ തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയത്തിൻ്റെയും ശുചിമുറി മന്ദിരത്തിൻ്റെയും താക്കോൽ കൈമാറി

ഗുരുവായൂർ: തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയത്തിൻ്റെയും ശുചിമുറി മന്ദിരത്തിൻ്റെയും താക്കോൽ കൈമാറി. വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവുമാണ് ഇവ നിർമ്മിച്ചു നൽകിയത് ക്ഷേത്രം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സുന്ദര അയ്യറിൽ നിന്നും മന്ദിരത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗം സി മനോജ് ,കെ.ഡി.ആർ.ബി ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, ഡി.എ മാരായ റ്റി രാധിക, എം രാധ, പ്രമോദ് കളരിക്കൽ, സുന്ദരയ്യരുടെ കുടുംബം എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments