Friday, September 20, 2024

വിരമിക്കുന്ന ചാവക്കാട് ഉപജില്ലയിലെ അറബി അധ്യാപകർക്ക് യാത്രയയപ്പ് നൽകി

ചാവക്കാട്: ദീർഘകാലത്തെ അധ്യാപന രംഗത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ചാവക്കാട് ഉപജില്ലയിലെ അറബി അധ്യാപകരായ എം.ഇ അബ്ദുൽ നാസർ മാസ്റ്റർക്കും, സിസ്റ്റർ സി.എൽ വെറോണിക്ക ടീച്ചർക്കും അറബി അധ്യാപക കോംപ്ലക്സ് യാത്രയയപ്പു നൽകി. യോഗം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ആർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എം ഇ.ടി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി.

സംസ്ഥാന ജില്ലാ അറബി അധ്യാപക മത്സരത്തിൽ തിളക്കമാർന്ന വിജയം കാഴ്ചവെച്ച പി.ടി റഹീഷാബി, കെ.എ കബീർ, കെ സുബൈദ, എം.കെ സലാഹുദ്ദീൻ, മുഹമ്മദ് അജ്മൽ, അബ്ദുൽ റഹീം, മൈമൂനത്ത്, അസ്മാബി, സൈനബ, ആസിയ, സജന എന്നിവരെ ആദരിച്ചു. എച്ച്.എം ഫോറം കൺവീനർ എ.ഡി സാജു, വികസന സമിതി കൺവീനർ ശ്രീവൽസൻ, മുഹ്സിൻ പാടൂർ, സുബൈർ, എം.കെ സ്വലാഹുദ്ദീൻ, പി.എം ഷെഫീക്ക്, യു.എ അഫ്സൽ, സിബി ജോസ്, അബ്ദുല്ലത്തീഫ് ,വാഹിദ, എ.എസ് ഷമീറ, കെ സുബൈദ, അബ്ദുൽ ഗഫൂർ, എന്നിവർ സംസാരിച്ചു.

എം.ഇ അബ്ദുൽ നാസർ, സിസ്റ്റർ വേറോണിക്ക എന്നിവർ സംസാരിച്ചു. ചാവക്കാട് ഉപജില്ല കോംപ്ലക്സ് സെക്രട്ടറി കെ.എ കബീർ സ്വാഗതവും മുല്ലശ്ശേരി ഉപജില്ല കോംപ്ലക്സ് സെക്രട്ടറി മുഹമ്മദ് അനീസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments