Tuesday, February 24, 2026

അണ്ടത്തോട് സി.എച്ച് കലാ സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട സി.എച്ച്. കലാ സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനം നടന്നു. ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, അബ്ദുല്‍ റഹ്മാന്‍ കല്ലായി, മുന്‍ ഗുരുവായൂര്‍ എം.എല്‍.എ. പികെകെ ബാവ,യു.എ.നസീര്‍, സമിതി ചെയര്‍മാന്‍ സി.എം.ഗഫൂര്‍, ജന:കണ്‍വീനര്‍ ടി എം ഇല്യാസ്, പുന്നയൂർക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എച്ച്. റാഫി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.എം. ഇര്‍ഷാദ്, എ.കെ. ബാദുഷ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments