Friday, September 20, 2024

ആശ വർക്കേഴ്സ് യൂണിയൻ ചാവക്കാട് ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആശ വർക്കേഴ്സ് യൂണിയൻ ചാവക്കാട് ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡന്റ്‌ കൺവെൻഷൻ കെ.എം അലി ഉദ്ഘാടനം ചെയ്തു. കെ.എ സബിത അദ്യക്ഷത വഹിച്ചു. യൂണിയൻ ജില്ല സെക്രട്ടറി ശശികല ശ്രീവത്സൻ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പെൺപെരുമ എന്ന നാടകത്തിൽ അഭിനയിച്ച ആശാവർക്കാർ നിത്യ സന്തോഷിനെ ആദരിച്ചു. പ്ലസ്ടു -എസ് എസ് എൽ സി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ ആശ പ്രവർത്തകരെ അനുമോദിച്ചു. ഏരിയ സെക്രട്ടറി സ്‌മൃതി മനോജ്‌ സ്വാഗതവും സുനിത വടക്കേകാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ പ്രസിഡന്റ്‌ കെ.എ സബിത, സെക്രട്ടറി സ്മൃതി മനോജ്‌, ട്രഷറർ സുനിത വടക്കേകാട് എന്നിവരെ തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments