Sunday, November 10, 2024

പുന്നയൂർ എടക്കരയിൽ സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ വായോധികന് ഇരട്ട ജീവപര്യന്തം തടവ്

കുന്നംകുളം: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 65 വയസ്സുകാരനായ വായോധികന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം  രൂപ പിഴ ശിക്ഷ. പുന്നയൂർ എടക്കര ഉദയം തിരുത്തി വീട്ടിൽ കുഞ്ഞിമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി  ജഡ്ജ്  എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. അയൽ വാസിയായ ഒൻപത് വയസ്സുകാരിയെ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടു

വരികയായിരുന്നു പെൺകുട്ടിയെ ഇയാൾ വീട്ടിൽ വിളിച്ചു കയറ്റി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments