ചാവക്കാട്: തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളി ബംഗാൾ സ്വദേശി ബാസുദേവ് ഗിരി (28)യുടെ മൃതദേഹമാണ് ഇന്ന് രാത്രി 8.15 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ ഏഴ് നോട്ടിക്കൽ മൈൽ അകലെ നിനിന്ന് കണ്ടെത്തിയത്. പൊന്നാനി സ്വദേശികളുടെ മത്സ്യബന്ധന ബോട്ടിൻ്റെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറോടെ ചാവക്കാട് തിരുവത്ര പടിഞ്ഞാറ് കടലിൽ 5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബാസുദേവ് ഗിരി കടലിൽ വീണത്.