Friday, November 22, 2024

പി.ബാലചന്ദ്രൻ എം.എൽ.എക്കെതിരെ കേസ് എടുക്കണം: എ.പ്രസാദ്

തൃശൂർ: ഒത്തൊരുമയോടെയും സഹിഷ്ണുതയോടെയും ജീവിക്കുന്ന മലയാളികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ ശ്രമിച്ചതെന്ന് കെപിസിസി സെക്രട്ടറി എ പ്രസാദ് പറഞ്ഞു. ജനപ്രതിനിധിയുടെ അന്തസ്സും മാന്യതയും പാലിക്കാതെ എന്തും വിളിച്ചു പറയുന്ന എം.എൽ.എ.തൃശ്ശൂരിന് ബാധ്യതയും അപമാനവുമാണ്. സോഷ്യൽ മീഡിയയിലൂടെ പരസ്യമായി സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് എഴുതിയ പി.ബാലചന്ദ്രൻ എം.എൽ.എ ക്കെതിരെ കേസെടുക്കണമെന്ന് എ.പ്രസാദ് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments