ചാവക്കാട്: ബ്ലാങ്ങാട് ദ്വാരക ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ 11.15 ഓടെ കടലിൽ കണ്ടെത്തിയത്. കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം ബ്ലാങ്ങാട് ബി.ബി.സി പ്രവർത്തകർ സ്പീഡ് ബോട്ടിൽ കരക്കെത്തിക്കുകയായിരുന്നു. രണ്ടു ദിവസമായി ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന പ്രേമൻ അവിവാഹിതനാണ് . തങ്കയാണ് മാതാവ്.
മണി, തനുജ, വിജയൻ, ബാലകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്.
മ