Friday, September 20, 2024

ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് നേതാവ് തീരദേശത്ത് കടൽ മണ്ണ് ഉപയോഗിച്ച് ഭൂമി നികത്തി; പ്രതിഷേധവുമായി ബി.ജെ.പി

ഏങ്ങണ്ടിയൂർ: കഴിഞ്ഞ ലോക്ഡൗൺ ദിവസം കോൺഗ്രസ് നേതാവ് കടൽ മണൽ ഉപയോഗിച്ച് ഭൂമി നികത്തിയെന്നാരോപിച്ച് ബി.ജെ.പി രംഗത്ത്. പ്രദേശത്ത് കടൽക്ഷോഭ സമയങ്ങളിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ കടൽ മണ്ണ് ഉപയോഗിച്ച് ലോക്ഡൗൺ സമയത്ത് ഭൂമി നികത്തിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. നികത്തിയ ഭൂമി ഉടൻ പഴയ സ്ഥിതിയാക്കണമെന്നും സർക്കാരും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ കെ.എസ് കനകൻ, പ്രജിത്ത് ഇ.സി, ശിവൻ പി.വി എന്നിവരും സ്ഥലം സന്ദർശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments