ഗുരുവായൂർ: കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വികസിത് സങ്കൽപ് പരിപാടി ഉദ്ഘാടനം ചെയ്തത് കോൺഗ്രസ് കൗൺസിലർ. തൃശൂർ ജില്ലയിലെ നഗര മേഖലകളിലൂടെയുള്ള പര്യടനത്തിന് ഗുരുവായൂരിൽ നൽകിയ സ്വീകരണമാണ്
നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.പി.എ റഷീദ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിപാടി. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്ര പദ്ധതികളുടെ പ്രചാരണം ലക്ഷ്യംവെച്ചാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര എന്ന പേരിലുള്ള പരിപാടി നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാരോപിച്ച് ജില്ലയിൽ പലയിടങ്ങളിലും ഇടത്-വലത് കക്ഷികൾ സഹകരിച്ചിരുന്നില്ല. എന്നാൽ വടക്കേക്കാട് പഞ്ചായത്തിൽ കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ വികസിത് സങ്കൽപ് പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു