ചാവക്കാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നാളെ (തിങ്കൾ) മൂന്ന് ജില്ലകളിൽ ദേശീയപാത 66 പ്രവൃത്തി പുരോഗതി വിലയിരുത്തും. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുക. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 8.45 നു കോഴിക്കോട് തൊണ്ടയാട് ഫ്ലൈ ഓവർ സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 9.45 ന് മലപ്പുറം ജില്ലയിൽ പാണമ്പ്ര വളവ്, 10.15 ന് കൂരിയാട് ജംഗ്ഷൻ, 10.45ന് പാലച്ചിറമാട് വളവ്, 11.30 ന് വട്ടപ്പാറ വളവ്, 12.20 കുറ്റിപ്പുറം പാലം, ഉച്ചയ്ക്ക് ഒരു മണി ചമ്രവട്ടം ജംഗ്ഷൻ, വൈകിട്ട് 3 ന് തൃശ്ശൂർ ജില്ലയിൽ കാപ്പിരിക്കാട്, 3.35ന് ചാവക്കാട് മുല്ലത്തറ ബൈപ്പാസ്, 4.15 ന് വാടാനപ്പിള്ളി ബൈപ്പാസ്, 4.40 ന് തളിക്കുളം ബൈപ്പാസ്, 5.15 എസ്.എൻ പുരം, 5.45 കൊടുങ്ങല്ലൂർ ബൈപ്പാസ് എന്നിങ്ങനെയാണ് സന്ദർശനം. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ മന്ത്രി മാധ്യമങ്ങളെ കാണും.