ചാവക്കാട്: മുതുവട്ടൂർ ചെറ്റ്യാലക്കൽ ക്ഷേത്രത്തിന് മുന്നിലെ ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും (വെള്ളി, ശനി) കുടിവെള്ള വിതരണം തടസ്സപ്പെടും. ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രദേശങ്ങളിലും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും ജലവിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.