Saturday, June 27, 2026

ഡി.വൈ.എഫ്.ഐ മനുഷ്യ ചങ്ങല; ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യുണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കും

ചാവക്കാട്: ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യുണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ഏരിയ പ്രസിഡന്റ് കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.എസ് ദാസൻ, വി.പി അബു, പി.എ രാധാകൃഷ്ണൻ, കെ.എൻ മനോജ്‌, എ.വി ജാഫർ, എൻ ജബ്ബാർ എന്നിവർ സംസാരിച്ചു. ഏരിയ കൺവെൻഷൻ 18ന് രാവിലെ 9.30 ന് ഹോച്മിൻ മന്ദിരത്തിൽ എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments