Friday, September 20, 2024

എടക്കഴിയൂർ നെരൂദ സെവൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ -2: ഗണ്ണേഴ്സ് എഫ്.സി ജേതാക്കൾ

ചാവക്കാട്: എടക്കഴിയൂർ നെരൂദ കലാ സാംസ്‌കാരിക വേദിയുടെ ആഭ്യമുഖ്യത്തിൽ  എടക്കഴിയൂർ അൽ ദിൻ ട്രാവൽസ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും നെരൂദ ഗൾഫ് കമ്മറ്റി സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ -2 വടക്കേക്കാട് യൂത്ത് ഫോർസ് ടർഫിൽ വെച്ചു സംഘടിപ്പിച്ചു. നാഷണൽ റഫറി ഫഹദ് യൂസഫ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിൽ ഗണ്ണേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ ലക്‌സിയോയിസ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്സ് എഫ്.സി പരാജയപ്പെടുത്തിയത്.

പ്രസിഡന്റ് ഫഹീം, സെക്രട്ടറി ഷെമീം, രാബിഷ്, ഷാഫി, മുരളി, അർഷാദ്, സക്കാരിയാ, ഹർഷാദ്, ജുനൈദ്, ഹാഷിം എന്നിവർ നേതൃത്വം നൽകി. ഏർനെസ്റ്റോ എഫ്.സി, ഹസ് ലേഴ്സ് എഫ്.സി ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments