പുന്നയൂർ: കുട്ടികളിൽ കായിക വിനോദങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിൻഷെയർ ലൈബ്രറിയുടെ നേതൃത്വത്തിൽ മന്ദലാംകുന്നിന്റെ ഭാവി വാഗ്ദാനങ്ങൾക്ക് ഫുട്ബോൾ സമ്മാനിച്ചു. വിൻഷെയർ ജനറൽ സെക്രട്ടറി വി.എം അമിത്, പി.എസ് ഷംറൂദ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ഫുട്ബോൾ കൈമാറി.