ചാവക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വമെടുക്കുവാൻ ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തിരുവത്ര മേഖല കമ്മിറ്റി നാളെ (ശനി) സിറ്റിംഗ് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി തയ്യിൽ മുസ്തഫ, പ്രസിഡണ്ട് ബാഷ റാഫി എന്നിവർ അറിയിച്ചു. പുത്തൻ കടപ്പുറം മത്സ്യ തൊഴിലാളി സഹകരണ സംഘം ഹാളിൽ രാവിലെ 10മണി മുതൽ വൈകീട്ട് 3 മണി വരെ നടക്കുന്ന സിറ്റിങിൽ രജിസ്റ്റർ ചെയ്യുന്നതിന് തൊഴിലാളികൾ താഴെപ്പറയുന്ന രേഖകൾ സഹിതം ഹാജരാകണം.
1. ഡ്രൈവിംഗ് ലൈസെൻസ് കോപ്പി
2. തിരിച്ചറിയൽ കാർഡ്
3. ആധാർ കാർഡ്
4. റേഷൻ കാർഡ്
5. പാസ്പോർട്ട് സൈസ് ഫോട്ടോ (രണ്ടെണ്ണം)
6. ആർ.സി ബുക്ക് കോപ്പി (രണ്ടെണ്ണം)
7. ബാങ്ക് പാസ് ബുക്ക് രേഖകളുടെ കോപ്പിയും പരിശോധനക്കായി ഒറിജിനലും കൊണ്ടുവരണം