കുന്നംകുളം: ട്രഷറി റോഡിൽ ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിർമ്മാണം. ഇരുട്ടിന്റെ മറവിൽ തോട് കയ്യേറിയാണ് നിർമ്മാണം നടക്കുന്നത്. നിർമ്മാണ ചട്ടങ്ങൾ പാലിക്കാത്തത് മൂലം വർഷങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടന്ന കെട്ടിടത്തിന് നഗരസഭ ഇതുവരെ നമ്പർ നൽകിയിട്ടില്ല. കെട്ടിട നിർമ്മാണ ചട്ടത്തിൽ ലംഘിക്കപ്പെട്ട സെറ്റ് ബാക്ക് ക്രമീകരിക്കാൻ തോട് കയ്യേറി ഇന്ന് രാത്രി കോൺക്രീറ്റിംഗ് പൂർത്തിയാക്കാനാണ് ശ്രമം. സി പി എമ്മിന്റെ കുന്നംകുളത്തെ സമുന്നതനായ നേതാവിന്റെ നിർമ്മാണ കമ്പനിയാണ് അനധികൃത നിർമ്മാണവും കയ്യേറ്റവും നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗവും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അഴിമതിക്കും, കയ്യേറ്റത്തിനും കൂട്ട് നിൽക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധിക്കുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് പറഞ്ഞു