Friday, September 20, 2024

മമ്മിയൂർ മഹാരുദ്രയജ്ഞം; ഇന്ന് കലശാഭിഷേകം നടന്നു, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ദർശനം നടത്തി

ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞം മൂന്നാം ദിവസമായ ഇന്ന് ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് ഭഗവാന് കലശാഭിഷേകം നടത്തി. മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഭഗവാന് 33 കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. മഹാരുദ്രയജ്ഞം മൂന്നാം ദിവസമായ ഇന്ന് ക്ഷേത്രത്തിൽ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ ദർശനം നടത്തി. മഹാദേവന് മുന്നിൽ പറ നിറച്ച് കാണിക സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി അദ്ദേഹത്തിന് പ്രസാദം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ, മെമ്പർ കെ.കെ ഗോവിന്ദ് ദാസ് , എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ ബൈജു എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments