ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പ്പടിയില്‍ സ്കൂട്ടറുകള് കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. താമരയൂര്‍ മാമ്പുഴ വീട്ടില്‍ ആദിത്ത്, അനഘ, കണ്ടാണശ്ശേരി വട്ടം പറമ്പില്‍ വസന്തന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വല്ലൂര്‍പ്പടി പെട്രോള്‍ പമ്പിനു മുന്നില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആക്ട്സ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

