Friday, September 20, 2024

യൂത്ത് ലീഗ് യൂത്ത് മാർച്ചിന് കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റി അണ്ടത്തോട് സെന്ററിൽ സ്വീകരണം നൽകി

പുന്നയൂർക്കുളം: മുസ്ലിം യൂത്ത് ലീഗ് ‘യൂത്ത് മാർച്ചിന്’ കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടത്തോട് സെന്ററിൽ സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി എ.എം അലാവുദ്ദീൻ, മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ, ബൂത്ത് പ്രസിഡന്റ് ചാലിൽ ഇസ്ഹാഖ്, മൊയ്തുട്ടി തുടങ്ങിയവർ ഹരാർപ്പണം നടത്തി. നേതാക്കളായ മൊയ്തുണ്ണി ചാലിൽ, കെബീർ  തെങ്ങിൽ, അബ്ബാസ്, കുമാരൻ, റാഫി മാളിയക്കൽ, ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments