Friday, September 20, 2024

വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കുന്നംകുളം: അക്കിക്കാവിൽ-പന്നിത്തടം റോഡിൽ വാഹനപരിശോധനക്കിടെ എം.ഡി.എം.എ.യുമായി രണ്ടുപേരെ എക്സൈസ്, പോലീസ് സംഘം പിടികൂടി. മലപ്പുറം താനാളൂർ പാണ്ടിയാട് വിഷാരത്ത് വീട്ടിൽ  മുഹമ്മദ് സിനാൻ (21), കെ.ഡി ജാറം ദേശത്ത് ഉള്ളാട്ടിൽ വീട്ടിൽ സൈനുൽ ആബിദ് (24) എന്നിവരാണ്  പിടിയിലായത്. ഇവരിൽനിന്ന് മൂന്നു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ ടി.എ സജീഷ് കുമാർ, പോലീസിലെ ഗ്രേഡ് ഇൻസ്പെക്ടർ പോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments