Saturday, June 28, 2025

വീട്ടിലും സ്പീഡ് പോസ്റ്റായി വന്ന പാഴ്സലിലും എം.ഡി.എം.എ; യുവാവ് പിടിയിൽ

തൃപ്രയാർ: ലഹരിമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് 3.75 ഗ്രാം എം.ഡി.എം.എ. പരിശോധന നടന്നുകൊണ്ടിരിക്കെ സ്പീഡ് പോസ്റ്റായി വന്ന പാഴ്സലിലും എം.ഡി.എം.എ ലഭിച്ചു.

 10.44 ഗ്രാം എം.ഡി.എം.എയുണ് പാഴ്സലിൽ നിന്നും ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഴിമ്പ്രം നെടിയിരിപ്പിൽ അഖിൽരാജിനെ (ഡുഡു-25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ് സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments