Friday, September 20, 2024

ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് മാറ്റി വെച്ചു

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് കുറ്റ വിചാരണ സദസ്സ് മാറ്റി വെച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥന്റെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് ഡിസംബർ 20ന് (ബുധനാഴ്ച്ച) ചാവക്കാട് വെച്ച് നടത്താൻ നിശ്ചയിച്ച യു.ഡി.എഫ് വിചാരണ സദസ്സ് മാറ്റി വെച്ചത്. പരിപാടി മറ്റൊരു ദിവസം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ആർ.വി അബ്ദുൾ റഹീം, ജനറൽ കൺവീനർ കെ.വി ഷാനവാസ്‌ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments