Friday, November 22, 2024

നവ കേരള സദസ്സ്; ഗുരുവായൂര്‍ ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി പിൻവലിച്ചു 

ചാവക്കാട്: നവകേരള സദസ്സിന്റെ ഭാഗമായി ഗുരുവായൂര്‍ ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04.12.23)  കളക്ടർ പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചു. സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സൗഹചര്യത്തിലാണ് നേരത്തെ നല്‍കിയ അവധി പിന്‍വലിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. ഗുരുവായൂരിന് പുറമേ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മറ്റിടങ്ങളിലെ അവധിയ്ക്ക് മാറ്റമില്ല. ഇത് പ്രകാരം അഞ്ചാം തീയതി ചൊവ്വാഴ്ച മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ എന്നിവടങ്ങളിലെയും, ആറാം തീയതി ബുധനാഴ്ച കയ്പമംഗലം, കൊടുങ്ങല്ലൂര്, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവടങ്ങളിലെയും ഏഴാം തീയതി വ്യാഴാഴ്ച ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങള്‍ക്ക് അവധിയായിരിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസത്തിനു പകരമായി മറ്റൊരു അവധി ദിവസം പ്രവൃത്തിദിനമായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments