Friday, September 20, 2024

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശൂർ ജില്ലാ സമ്മേളനത്തിന് ചാവക്കാട് തുടക്കമായി

ചാവക്കാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശൂർ ജില്ലാ സമ്മേളനത്തിന് ചാവക്കാട് തുടക്കമായി. ജില്ലാ പ്രസിഡന്റ് സി.ജി. ടൈറ്റസ് പതാക ഉയർത്തി. മണത്തല മദ്രസ ഹാളില്‍ നടന്ന ഫോട്ടോഗ്രാഫി പ്രദർശനം ചാവക്കാട്  ഐ.എസ്.എച്ച്.ഒ  വിപിൻ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്ക്  ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2.30-ന് നടക്കുന്ന പൊതുസമ്മേളനം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉ്ദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരങ്ങളിലെ വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അവാര്‍ഡ് വിതരണം ചെയ്യും. 

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നഗരസഭ കൗണ്‍സിലര്‍ കെ.വി സത്താര്‍ നിര്‍വ്വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ്, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് പാമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

   നാളെ രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് ഉദ്ഘാടനം ചെയ്യും. 

 സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments