Friday, September 20, 2024

ഭാര്യയുമായുള്ള ബന്ധത്തില്‍ സംശയം; സുഹൃത്തിനെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം

തൃശൂർ: ഭാര്യയുമായിട്ടുള്ള ബന്ധത്തില്‍ സംശയിച്ച് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ താമസിച്ചിരുന്ന മുറ്റിശ്ശേരി വീട്ടില്‍ രതീഷിനെ(37) ആണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് കെ. ഇ സാലിഹ് ശിക്ഷിച്ചത്. 2018 സെപ്തംബര്‍ 24ന് രാത്രി 11.30യോടെയാണ് കേസിനാസ്പദമായ സംഭവം. കരിയാട്ടില്‍ കലേഷിനെ ആണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയിച്ചിരുന്ന രതീഷ് ഭാര്യയെ വാളുപയോഗിച്ച് വീട്ടില്‍ വെച്ച് വെട്ടി. രക്ഷപ്പെട്ട് പുറത്തേക്കോടിയ ഭാര്യയെ അന്വേഷിച്ച് പ്രതി സംഭവസ്ഥലത്തിനടുത്തുള്ള എല്ലാ വീടുകളിലും കയറി ഇറങ്ങുന്നതിനിടയില്‍ ഭാര്യയെ ഒളിപ്പിച്ചുവെച്ചുവെന്ന് സംശയിച്ച് കലേഷിനെ വാളുകൊണ്ട് വെട്ടുകയുമായിരുന്നു. വെട്ടുകൊണ്ട് പുറത്തേക്ക് ഓടിയ കലേഷിനെ പിന്‍തുടര്‍ന്നും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments