ഗുരുവായൂർ: ഗുരുവായൂർ വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി വർഷത്തെ പ്രധാന പദ്ധതിയായ കാൻസർ കെയർ പ്രോജക്ടിലൂടെ സാമ്പത്തിക സഹായ വിതരണവും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും കുടുംബ സംഗമവും പ്രാർത്ഥനാ വാരത്തിന്റെ ഉൽഘാടനവും നടത്തി. ഗുരുവായൂർ ടൗൺഹാളിൽ ചേർന്ന യോഗത്തിൽ ഗുരുവായൂർ സബ് ഇൻസ്പെക്ടർ ഷാജു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈലത്തൂർ പള്ളി വികാരിയും അരുവി പുനരധിവാസകേന്ദ്രം ഡയറക്ടറുമായ ഫാ. വർഗീസ് പാലത്തിങ്കൽ സന്ദേശം നൽകി. ഭാരവാഹികളുടെ സത്യപ്രതിജ്ഞക്ക് സബ് റീജിയൺ ചെയർമാൻ ജോൺസൺ മാറോക്കി നേതൃത്വം നൽകി. ചാവക്കാട് നഗരസഭ കൗൺസിലർമാരായ ബേബി ഫ്രാൻസീസ്, ജോയ്സി ടീച്ചർ, വൈ. എം.സി.എ അംഗങ്ങളായ സി. ഡി ജോൺസൺ, ജോസ് ലൂയീസ്, മാത്യൂസ് ഒലക്കേങ്കിൽ, തോമസ് വാകയിൽ ,നീന ജോൺസൺ, ടെസ് ജെയ്സൺ , സി.വി ജെയ്സൺ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ജി ഷോ എസ്.പുത്തൂർ സ്വാഗതവും ട്രഷറർ ലോറൻസ് നീലങ്കാവിൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് -ബാബു വർഗീസ്
സെക്രട്ടറി – ജി ഷോ എസ് പുത്തൂർ
ട്രഷറർ. – ലോറൻസ് നീലങ്കാവിൽ
വൈസ് പ്രസിഡന്റ് –
സി. ഡി.ജോൺസൺ
ജോ.സെക്രട്ടറി –
ജോസ് ലൂയീസ്
എന്നിവരെ തിരഞ്ഞെടുത്തു.