Friday, September 20, 2024

എടക്കഴിയൂരിൽ വാഹന അപകടം; ഒരാൾ മരിച്ചു

ചാവക്കാട്: എടക്കഴിയൂരിൽ സ്‌കൂട്ടിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്‌ജിദിനു സമീപം താമസിക്കുന്ന പരേതനായ കുഞ്ഞാതു മകൻ വടക്കൂട്ട് മുഹമ്മദുണ്ണിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ഓടെ എടക്കഴിയൂർ പോസ്റ്റ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സാബിറ. മക്കൾ : റീത, ഹിത, റിസ‌്വാൻ.

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments