Friday, September 20, 2024

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; വിദ്യാർഥി യാത്രാനിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥിയാത്രാനിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ ഇന്ന് പണിമുടക്കും. ബസ് ഉടമ സംയുക്തസമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. നിരക്ക് വർധന സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
ബസുകളിൽ നിരീക്ഷണ ക്യാമറയും, ഡ്രൈവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വകാര്യബസുകാർ എതിർക്കുന്നുണ്ട്.
എണ്ണായിരത്തോളം സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ പരമാവധി ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി. ക്രമീകരണം ഏർപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments