ഗുരുവായൂർ: ഗുരുവായൂരപ്പന് 40 പവന്റെ പൊന്നോടക്കുഴൽ വഴിപാടായി ലഭിച്ചു. ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുകയാണ് രതീഷ് മോഹൻ.