Friday, September 20, 2024

മുല്ലശേരി പറമ്പന്തള്ളി ഷഷ്ഠി; നാളെ പാവറട്ടി – കാഞ്ഞാണി റൂട്ടിൽ ഗതാഗത നിയന്ത്രണം

പാവറട്ടി: മുല്ലശേരി പറമ്പന്തള്ളി ഷഷ്ഠിയോടനുബന്ധിച്ച് നാളെ വൈകീട്ട് ആറ് മണി മുതൽ കാഞ്ഞാണി- പാവറട്ടി റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പാവറട്ടി എസ്.എച്ച്.ഒ എം.കെ രമേഷ് അറിയിച്ചു. 19 ന് വൈകുന്നേരം ആറു മണി മുതൽ രാതി 10 മണി വരെയും ഷഷ്ഠി ദിവസമായ 20 ന്  രാവിലെ എട്ടു മണി മുതൽ ഇടവിട്ടുള്ള സമയങ്ങളിലുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വെങ്കിടങ്ങ് ബസ് സ്റ്റാൻഡിൽ ഗതാഗതം അവസാനിപ്പിക്കണം. ചെറുവാഹനങ്ങൾ മെയിൻ റോഡ് ഒഴിവാക്കി ഇടറോഡുവഴി  പോകുകയും വേണം. ചാവക്കാട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ പൂവത്തൂർ നിന്നും ഇടഞ്ഞോട്ട് തിരിഞ്ഞ് സഞ്ചരിക്കണം. ചെറിയ വാഹനങ്ങൾ  കൂമ്പുളളി പാലത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു ഇടിയഞ്ചിറ, കൈതമുക്ക്, തൊയക്കാവ്  വഴി കരുവന്തല കയറി പോകണമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments