Friday, September 20, 2024

ബ്ലാങ്ങാട്‌ ജി.എഫ്.യു.പി. സ്കൂളിൽ കരുതൽ പദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം നടന്നു

ചാവക്കാട്: ബ്ലാങ്ങാട്‌ ജി.എഫ് യു.പി.സ്കൂളിൽ കരുതൽ പദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം നടന്നു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.പി. രഞ്ജിത് കുമാർ പദ്ധതി വിശദീകരണം നടത്തി. ഭാഷ, ഗണിതം എന്നീ വിഷയങ്ങൾ പഠിക്കാൻ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി അധ്യാപക സംഘടനയായ കെ.എസ്.ടി.എ. ഒരുക്കുന്ന പഠന പോഷണപരിപാടിയാണ് കരുതൽ. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി.എസ്. ഷൈജു, കെ.എസ്.ടി.എ. ഉപജില്ല സെക്രട്ടറി ഡിക്സൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്‌ സി.ഡി. വിജി സ്വാഗതവും പി.ടി.എ. പ്രസിഡന്റ് ടി.വി.വിബിത നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments