ചാവക്കാട്: “മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക, മണിപ്പൂർ ജനതയ്ക്ക് തുല്യനീതി ഉറപ്പിക്കുക”എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സദസ്സ് സിപിഎം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ ഉത്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ഏരിയ പ്രസിഡന്റ് എം.എ. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ശാലിനി രാമകൃഷ്ണൻ, പി.കെ. സലിം, ഏരിയ ട്രഷറർ പി. എം. യഹിയ എന്നിവർ സംസാരിച്ചു.